വേദിയുണർത്തി ഗോത്രകലകൾ ആവേശം പകർന്ന് പണിയ നൃത്തം
കണ്ണൂർ : കു കു കു കു കു ഇയാ കൂ വെച്ചേ വെച്ചേ വെച്ചേ ചുവട് വെച്ചേ അച്ഛനും മക്കളും തര തന്തര കുമ്പള വെള്ളി മെതുങ്കപെ അച്ഛനു മക്കളും തരതന്തര മുന്തിരി വള്ളി മെതുങ്കപെ... കളക്ടറേറ്റ് മൈതാന വേദിയിൽ അരങ്ങേറിയ പണിയ നൃത്തം കാണികൾക്ക് വ്യത്യസ്തമായ ആനുഭവമായിരുന്നു.
.ഇന്നലെയാണ് ഗോത്രവർഗ കലകൾ കലോത്സവ വേദികളികളിൽ മാറ്റുരച്ചത്. കുന്നിക്കുരു കമ്മലും, കഴുത്തിലെ കാശി മാലയും, തുടികൊട്ടി പാട്ടും, പരമ്പരാഗത ഒറ്റമുണ്ട ചേലയുമെല്ലാം ഗോത്രവർഗ സംസ്കാരത്തെ കാണികൾക്ക് മുന്നിൽ തുറന്ന കാട്ടി.. വയനാട് ജില്ലയിലെ പണിയ വിഭാഗക്കാരുടെ തനത് കലാരൂപമായ പണിയ നൃത്തം, മാവിലൻ മലവേട്ടുവൻ സമുദായങ്ങളുടെ ഇടയിൽ പ്രചാരമുള്ള സംഗീത നൃത്തരൂപമായ മംഗലംകളി, ഇടുക്കി ജില്ലയിലെ മലപുലയൻ ആദിവാസി വിഭാഗത്തിൽപ്പെട്ടവർ അവതരിപ്പിക്കുന്ന മലപുലയ ആട്ടം എന്നീ ഗോത്രകളാണ് ഇന്നലെ വിവിധ വേദിയിലെത്തിയത്. ഏറെ നാളത്തെ പരിശീലനത്തിനൊടുവിലാണ് ഓരോ ടീമും ഗോത്ര കലകളുമായി വേദിയിലെത്തിയത്.