മോഹിനിയാട്ടത്തിൽ സഹോദരിമാർ

Thursday 20 November 2025 9:46 PM IST

മോഹിനിയാട്ട മത്സരത്തിൽ ഒന്നാംസ്ഥാനം നേടി സഹോദരിമാർ. എച്ച്.എസ് വിഭാഗത്തിൽ അമയയും യു.പി വിഭാഗത്തിൽ അന്മയയുമാണ് ഒന്നാംസ്ഥാനം നേടിയത്. സെന്റ് തെരേസാസ് എ.ഐ.എച്ച്.എസ്.എസ് വിദ്യാർത്ഥികളാണ് ഇരുവരും. അമയ എച്ച്.എസ് വിഭാഗം പഞ്ചവാദ്യം ഒന്നാംസ്ഥാനം നേടിയ ടീമിൽ അംഗമാണ്. പുതിയതെരു പനങ്കാവ് കെ.സുനീഷിന്റെയും അനുപമ ദേവിയുടേയും മക്കളാണ്.