എൽ.ഡി.എഫ് കൺവൻഷൻ
Friday 21 November 2025 2:12 AM IST
ആലപ്പുഴ : അതിദാരിദ്ര്യ വിമുക്തമായ കേരളം ഇനി കേവല ദാരിദ്ര്യവും തുടച്ച് നീക്കുമെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം ടി.ജെ.ആഞ്ചലോസ് പ്രസ്താവിച്ചു. എൽ.ഡി.എഫ് ജില്ലാ കോടതി വാർഡ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും ഭക്ഷണവും വീടും, മികച്ച ചികിത്സാ സംവിധാനം ഉറപ്പാക്കൽ എന്നിവയ്ക്കാണ് എൽഡിഎഫ് സർക്കാർ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓരോ വർഷവും പ്രോഗ്രസ്സ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്ന രീതി ആവിഷ്‌ക്കരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് അദ്ദേഹം പറഞ്ഞു. കെ.കെ.സുലൈമാൻ അദ്ധ്യക്ഷനായി. പി.കെ.സുധീഷ്, അഗസ്റ്റിൻ കരിമ്പുകാല , എൻ.ഷിജീർ, എസ്.രാജേന്ദ്രൻ , സ്ഥാനാർത്ഥി ആർ.വിനീത എന്നിവർ പ്രസംഗിച്ചു.