വാർഷികവും നവാഗതരെ ആദരിക്കലും

Friday 21 November 2025 1:17 AM IST

ചേർത്തല:കേരളാസ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പട്ടണക്കാട് മണ്ഡലം വാർഷികവും നവാഗതരെ ആദരിക്കലും കയർകോർപ്പറേഷൻ മുൻ ചെയർമാൻ കെ.ആർ.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.വി ഗോപി മുഖ്യപ്രഭാഷണം നടത്തി.ജില്ല പ്രസിഡന്റ് ബി.ഹരിഹരൻ നായർ സമരസന്ദേശം നൽകി.കെ.പി.സലിം,കെ.പി.ശശാങ്കൻ,എം.സി.ഉണ്ണി,ടി.ഡി രാജൻ,ലളിതാ രാമനാഥൻ,കെ.ബി.റഫീക്ക്,വി.കെ.ഷംസുദ്ദീൻ,ടി.ജി. ഉഷാകുമാരി,കെ.ജി.പ്രോംലാൽ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി കെ.പി.രഞ്ജിത്ത് (പ്രസിഡന്റ്),പി.ഡി.വിൻസന്റ് (സെക്രട്ടറി),കെ.പി.സലിം ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.