വാഹനപരിശോധന ശക്തമാക്കി എം.വി.ഡി
Friday 21 November 2025 2:24 AM IST
ആലപ്പുഴ: റോഡപകടം കുറയ്ക്കുന്നതിന് ബോധവത്ക്കരണത്തിനൊപ്പം, വാഹന പരിശോധയും ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്. പരിശോധനയിൽ നിരവധി വാഹനങ്ങൾക്കെതിരെ നടപടി എടുത്തു. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തി കുട്ടികളുമായി വിനോദ യാത്രക്ക് പോകുന്ന ടൂറിസ്റ്റ് ബസുകൾ, അപകടകരമായി പോകുന്ന ഇലക്ട്രിക് വാഹനങ്ങൾ, ഡോർ തുറന്ന് സർവീസ് നടത്തിയ സ്വകാര്യ ബസുകൾ, ഫിറ്റ്‌നസ് കഴിഞ്ഞ വാഹനങ്ങൾ ഉൾപ്പെടെയുള്ളവയെയാണ് പിടികൂടിയത്. കൂടാതെ ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചവർ, ഡ്രൈവിംഗ് ലൈസൻസ് കാലാവധി കഴിഞ്ഞവർ എന്നിവർക്കെതിരെയും നടപടി എടുത്തു.