ഇന്ത്യയ്‌ക്ക് ജാവലിൻ ടാങ്ക് വേധ മിസൈൽ നൽകാൻ യു.എസ്
ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക ഭീഷണികളെ തടയുന്നതിനുമുള്ള 9.28 കോടി ഡോളറിന്റെ ആയുധ വിൽപ്പന കരാറിന് യു.എസ് കോൺഗ്രസ് അംഗീകാരം. 4.57 കോടി ഡോളറിന്റെ 100 ജാവലിൻ ടാങ്ക് വേധ മിസൈൽ സംവിധാനവും 25 ലോഞ്ചറുകൾ അടക്കം അനുബന്ധ ഉപകരണങ്ങളും ഇന്ത്യൻ പീരങ്കികൾക്കായുള്ള 4.71കോടി ഡോളറിന്റെ എക്‌സ്‌കാലിബർ ഷെല്ലുകളും ഇതിൽ ഉൾപ്പെടുന്നു.
യു.എസ്-ഇന്ത്യ തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇന്തോ-പസഫിക്, ദക്ഷിണേഷ്യ മേഖലകളിലെ രാഷ്ട്രീയ സ്ഥിരത, സമാധാനം, സാമ്പത്തിക പുരോഗതി എന്നിവ ലക്ഷ്യമിട്ടുമാണ് ഇടപാടിന് അംഗീകാരം നൽകിയതെന്ന് പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി (ഡി.എസ്.സി.എ) അറിയിച്ചു.
ജാവലിൻ
ലോകത്ത് വ്യാപകമായി ഉപയോഗിക്കുന്ന ആധുനിക ടാങ്ക് വിരുദ്ധ ഗൈഡഡ് മിസൈൽ സംവിധാനം
സൈനികന് തോളിലേന്തി പ്രവർത്തിപ്പിക്കാം
ലക്ഷ്യം ലോക്ക് ചെയ്‌ത് ഫയർ ചെയ്‌താൽ സ്വയം നയിക്കപ്പെടുന്നു
നിർമ്മാണം: റേതിയോൺ-ലോക്ക്ഹീഡ് മാർട്ടിൻ
പരിധി: 60-150 മീറ്റർ ദൂരം വരെ