പര്യടനത്തിനിറങ്ങാൻ വിജയ്; നിഷേധിച്ച് പൊലീസ്

Friday 21 November 2025 12:01 AM IST

ചെന്നൈ: വീണ്ടും സംസ്ഥാന പര്യടനത്തിനിറങ്ങാൻ തീരുമാനിച്ച തമിഴക വെട്രി കഴകം അദ്ധ്യക്ഷൻ വിജയ്. സേലത്ത് ഡിസംബർ 4ന് പൊതുയോഗം നടത്താനാണ് തീരുമാനം. എന്നാൽ,കാർത്തിക ദീപവുമായി ബന്ധപ്പെട്ട് സുരക്ഷ ഒരുക്കേണ്ടതിനാൽ പൊലീസ് അനുമതി നിഷേധിച്ചു. മറ്റൊരു തീയതി വീണ്ടും പൊലീസിന്റെ അനുവദിക്കായി ടി.വി.കെ കത്ത് നൽകും. ആഴ്ചയിൽ നാല് യോഗങ്ങൾ നടത്താനാണ് തീരുമാനം.

കഴിഞ്ഞ സെപ്തംബർ 27ന് കരൂരിലെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർക്ക് ജീവൻ നഷ്ടമായതോടെയാണ് വിജയ്ക്ക് സംസ്ഥാനപര്യടനം നിറുത്തിവയ്‌ക്കേണ്ടി വന്നത്. ഇതിന് പിന്നാലെ രാഷ്ട്രീയപാർട്ടികളുടെ റാലിക്ക് പൊതുമാനദണ്ഡം ഉണ്ടാക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് സേലത്ത് പൊതുയോഗം നടത്താൻ അനുമതി തേടി ടി.വി.കെ നേതാക്കൾ പൊലീസിനെ സമീപിച്ചത്.

ജെ​ൻ​ ​സി​ ​വോ​ട്ടു​കൾ നി​ഷേ​ധി​ക്കാ​ൻ​ ​നീ​ക്കം​ ​വി​ജ​യ്

ത​മി​ഴ്നാ​ട്ടി​ൽ​ ​ജെ​ൻ​ ​സി​ ​വോ​ട്ടു​ക​ൾ​ ​ചേ​ർ​ക്കാ​തി​രി​ക്കാ​ൻ​ ​ബോ​ധ​പൂ​‌​ർ​വ്വ​മാ​യ​ ​ശ്ര​മ​ങ്ങ​ൾ​ ​ന​ട​ക്കു​ന്ന​താ​യി​ ​ടി.​വി.​കെ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​വി​ജ​യ്.​ ​ക​ന്നി​വോ​ട്ട​ർ​മാ​ർ​ ​എ​സ്.​ഐ.​ആ​ർ​ ​ഫോം​ ​കി​ട്ടി​യി​ല്ലെ​ങ്കി​ൽ​ ​അ​ത് ​നെ​റ്റി​ൽ​ ​നി​ന്നും​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്ത് ​പൂ​രി​പ്പി​ച്ച് ​ന​ൽ​ക​ണ​മെ​ന്ന് ​ലൈ​വ് ​വീ​ഡി​യോ​യി​ലൂ​ടെ​ ​വീ​ണ്ടും​ ​വി​ജ​യ് ​അ​ഭ്യ​ർ​ത്ഥി​ച്ചു.