സുപ്രീംകോടതിക്ക് പുതിയ ഇ-ഫയലിംഗ് പോർട്ടൽ
Friday 21 November 2025 12:13 AM IST
ന്യൂഡൽഹി: സുപ്രീംകോടതിയുടെ പുതിയ ഇ-ഫയലിംഗ് പോർട്ടൽ https://efiling3.sci.gov.in/ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചു. ഹർജികൾ ഫയൽ ചെയ്യുന്നതിന് പുറമെ അഭിഭാഷകർക്കും കക്ഷികൾക്കും ഓൺലൈനായി ഹാജരാകാനും പോർട്ടലിൽ സൗകര്യമൊരുക്കി. ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് ആണ് ഇക്കാര്യമറിയിച്ചത്. നിർമിത ബുദ്ധി (എ.ഐ) കൊണ്ടുവരുന്നതും ആലോചനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.