തപാൽ സ്റ്റാമ്പ് പ്രദർശനം

Friday 21 November 2025 4:37 AM IST

തിരുവനന്തപുരം: തപാൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്റ്റാമ്പ് എക്സിബിഷന് തുടക്കമായി.ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പ്യ ഓഡിറ്റോറിയത്തിൽ ആരംഭിച്ച ജില്ലാതല എക്സിബിഷൻ കവി പ്രൊഫ.വി.മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു.കൊച്ചി സെൻട്രൽ റീജിയൺ പോസ്റ്റ്മാസ്റ്റർ ജനറൽ സയീദ് റാഷിദ് അദ്ധ്യക്ഷത വഹിച്ചു.25000ത്തോളം സ്റ്റാമ്പുകളും 5000 പോസ്റ്റൽ സ്റ്റേഷനറികളുമാണ് പ്രദർശനത്തിനുള്ളത്.ഇന്നും പ്രദർശനം നടക്കും.അലക്സിൻ ജോർജ്,സംഗീത് കുമാർ.എസ്,ഡോ.വിഷ്ണു അംബരീഷ്.എം.എസ്,രാഹുൽ ആർ,നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.