അഡ്വ. ഗ്ലാഡിസ് ചെറിയാൻ കോൺഗ്രസിൽ നിന്നും രാജിവെച്ചു

Friday 21 November 2025 2:37 AM IST
അഡ്വ. ഗ്ലാഡിസ് ചെറിയാൻ

മാനന്തവാടി: മാനന്തവാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മഹിള കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയുമായിരുന്ന അഡ്വ. ഗ്ലാഡിസ് ചെറിയാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നും രാജിവെച്ചു. മാനന്തവാടി മുനിസിപ്പാലിറ്റിയിൽ 19 വനിതസംവരണ ഡിവിഷനുകൾ ഉണ്ടായിട്ടും സജീവമായി പ്രവർത്തിക്കുന്ന വനിതകളെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജീവച്ചതെന്ന് അവർ വ്യക്തമാക്കി. വയനാട് ഡി.സി.സി സെക്രട്ടറിമാരായ ചില നേതാക്കളുടെ പിടിവാശിയും സ്വന്തം ആൾക്കാരെ പരിഗണിക്കലും മൂലമാണ് സജീവപ്രവർത്തകർക്ക് മാറിനിൽക്കേണ്ടിവന്നിട്ടുള്ളതെന്നും അഡ്വ. ഗ്ലാഡിസ് ചെറിയാൻ സൂചിപ്പിച്ചു.