ലൈഫ് സർട്ടിഫിക്കറ്റ് ക്യാമ്പ്
Friday 21 November 2025 4:38 AM IST
തിരുവനന്തപുരം:ഇ.പി.എഫ്.പെൻഷൻകാർക്ക് ഇന്ന് മുതൽ 28വരെ തിരുവനന്തപുരത്തും പത്തനംതിട്ടയിലും ലൈഫ് സർട്ടിഫിക്കറ്റ് ക്യാമ്പ് നടത്തുമെന്ന് ഇ.പി.എഫ് ഓർഗനൈസേഷൻ അറിയിച്ചു.
നാളെ തിരുവനന്തപുരത്തെ ഇ.പി.എഫ്.റീജിയണൽ ഓഫീസിലും 24ന് പേരൂക്കടയിലെ എച്ച്.എൽ.എൽ,27ന് തൈക്കാട്ടുള്ള ഇ.എസ്.ഐ.സബ് റീജിയണൽ ഓഫീസിലും 27ന് പത്തനംതിട്ട അടൂരിലെ ലൈഫ് ലൈൻ ആശുപത്രിയിലും 28ന് തിരുവല്ലയിലെ ബിലിവേഴ്സ് ചർച്ച് സിറ്റി ക്ളിനിക്കിലുമാണ് ക്യാമ്പ് നടത്തുന്നത്.