ദീപാ ലൈബ്രറി ആൻഡ് തിയേറ്റേഴ്സ് ഉദ്ഘാടനം
Friday 21 November 2025 3:39 AM IST
ബാലരാമപുരം: ദീപാ ലൈബ്രറി ആൻഡ് തിയേറ്റേഴ്സിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. വാർഡ് മെമ്പർ ചന്ദ്രലേഖ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് മെമ്പർ എം.വി.മൻമോഹൻ,വാർഡ് മെമ്പർ ഗിരിജ,സെക്രട്ടറി സിഗ്നേഷ് റിപ്പോർട്ട്,കമ്മിറ്റിയംഗം ആനന്ദ്.വി.എസ്,രാജൻ കരിയറ തുടങ്ങിയവർ പങ്കെടുത്തു.ലൈബ്രറിക്കായി ഭൂമി വിട്ടുനൽകിയ കരിയറ മുത്തനാട്ട് മേലേ വീട്ടിൽ രാമൻപിള്ളയെ എം.എൽ.എ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ട്രോഫി നൽകി.