പ്രതിമാസ പ്രഭാഷണ പരമ്പര

Friday 21 November 2025 4:40 AM IST

തിരുവനന്തപുരം: തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സി.എം.ഡി) പ്രതിമാസ പ്രഭാഷണ പരമ്പര സംഘടിപ്പിക്കും. 27ന് “എത്തിക്കൽ എ.ഐ: അഡ്രസിംഗ് ദി റിസ്ക്സ് ആൻഡ് ഓപ്പർച്ച്യൂണിറ്റീസ്” എന്ന വിഷയത്തിൽ ആദ്യ സെഷൻ നടക്കും. ഉദ്യോഗസ്ഥർ,ഗവേഷകർ, അക്കാഡമിഷ്യന്മാർ,യുവാക്കൾ, സജീവ പൗരന്മാർ എന്നിവരെ ലക്ഷ്യമിട്ടുള്ള ഈ പരമ്പര വൈവിധ്യമാർന്ന കാഴ്ചപ്പാടുകളും പൗര അവബോധവും വളർത്താൻ സഹായിക്കും.സി.എം.ഡി വെബ്സൈറ്റ് വഴിയോ https://forms.office.com/r/99Fhp6rTte ലിങ്ക് മുഖാന്തരമോ രജിസ്റ്റർ ചെയ്യാം. ഫോൺ: 8714259111/ 0471 2320101.