കുട്ടികളുടെ ഐക്യച്ചങ്ങല

Friday 21 November 2025 5:41 AM IST

തിരുവനന്തപുരം: കുഞ്ഞുങ്ങൾ ഭാവിയുടെ മാത്രമല്ല ഇന്നിന്റെയും വാഗ്ദാനമാണെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ എസ്.ഷംനാദ് പറഞ്ഞു.ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയും അസോസിയേഷൻ ഫോർ വോളന്ററി ആക്ഷനും സംയുക്തമായി സംഘടിപ്പിച്ച ബാലവകാശ സംരക്ഷണ വരാഘോഷത്തിന്റെ ഭാഗമായി 'കുട്ടികൾ കുട്ടികൾക്കുവേണ്ടി' എന്ന തീമിനെ ആസ്പദമാക്കി മാനവീയം വീഥിയിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അസോസിയേഷൻ ഫോർ വോളന്ററി ആക്ഷൻ സ്റ്റേറ്റ് കോഓർഡിനേറ്റർ പ്രസീൻ കുന്നപ്പള്ളി ബാലവകാശ സന്ദേശം നൽകി.