ശിവഗിരി തീർത്ഥാടന പ്രഭാഷണം

Friday 21 November 2025 4:44 AM IST

തിരുവനന്തപുരം: 93-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രഭാഷണം നടത്തുന്നു. ശിവഗിരി തീർത്ഥാടനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡിസംബർ 2ന് രാവിലെ 10ന് കൈതമുക്ക് യൂണിയൻ ഓഫീസിൽ താന്ത്രികാചാര്യൻ സ്വാമി ശ്രീനാരായണ തീർത്ഥയാണ് പ്രഭാഷണം നടത്തുന്നതെന്ന് യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് അറിയിച്ചു.