പ്രചരണബോർഡുകൾ നശിപ്പിച്ച സംഭവം പ്രതിഷേധ യോഗം നടത്തി

Thursday 20 November 2025 11:56 PM IST
യു.ഡി.എഫിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം

മധുമൂല: ചങ്ങനാശേരി മുനിസിപ്പാലിറ്റി രണ്ടാം വാർഡ് അന്നപൂർണ്ണശ്വരി ക്ഷേത്രം യു.ഡി.എഫ് സ്ഥാനാർത്ഥി ആശ പ്രസാദിന്റെ പ്രചരണബോർഡുകൾ നശിപ്പിച്ച സാമൂഹിക വിരുദ്ധരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഡി.സി.സി സെക്രട്ടറി പി.എച്ച് നാസർ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. സീനിയർ സിറ്റിസൺ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജെയിംസ്‌കുട്ടി ഞാലിയിൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ജോബ് വിരുത്തികരി, സാബു കളരിക്കൽ, റോജി ആന്റണി, കെ.വി ഹരികുമാർ, സ്ഥാനാർത്ഥികളായ ആശ പ്രസാദ്, ശ്രീദേവി അജയകുമാർ, മേഴ്‌സി ബിനോയി, ബിജു ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.