പി.പി റോഡിൽ സീബ്രാലൈൻ വരയ്ക്കണം

Thursday 20 November 2025 11:59 PM IST

എലിക്കുളം: പാലാ പൊൻകുന്നം റോഡിൽ റീടാർ ചെയ്ത സ്ഥലങ്ങളിൽ അടിയന്തരമായി സീബ്രാലൈൻ വരയ്ക്കണമെന്ന് യൂത്ത്ഫ്രണ്ട് (എം) എലിക്കുളം, പൈക യൂണിറ്റ് കമ്മിറ്റികൾ ആവശ്യപ്പെട്ടു. ശബരിമല തീർഥാടകവാഹനങ്ങളുടെ തിരക്കേറിയതിനാൽ കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നത് പേടിച്ചാണ്. മണ്ഡലം പ്രസിഡന്റ് തോമസ് ബേബി അദ്ധ്യക്ഷത വഹിച്ചു. സാജൻ തൊടുക ഉദ്ഘാടനം ചെയ്തു. ടോമി കപ്പിലുമാക്കൽ, തോമസ്‌കുട്ടി വട്ടയ്ക്കാട്ട്, വിൽസൺ പതിപ്പിള്ളി, ജിമ്മിച്ചൻ ഈറ്റത്തോട്ട്, രാജീവ് ശ്രീധരൻ, സച്ചിൻ കളരിക്കൽ, ജയിംസ് പൂവത്തോലി, അജി അമ്പലത്തറ, ജസ്റ്റിൻ വട്ടക്കുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.