കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ കമ്മറ്റി യോഗം

Friday 21 November 2025 12:12 AM IST

കോട്ടയം: നിർമാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ കുടിശിക 18 മാസമായെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി. ജില്ലാ കമ്മറ്റി യോഗത്തിൽ ചെയർമാൻ പ്രസാദ് കൊണ്ടുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ.ഒ വിജയകുമാർ, എ.എസ് തോമസ്, വിശ്വനാഥൻ കുന്നപ്പള്ളി, വിഷ്ണു ചെമ്മുണ്ടവള്ളി, തോമസ് താളനാനി, മജീദ്ഖാൻ, വർക്കിച്ചൻ പൊട്ടംകുളം, ഷെഹിം വിലങ്ങുപാറ, ലിജോ അരുമന, ടി.വി ഉദയഭാനു, ശ്യാം ബാബു, രാജേന്ദ്ര ബാബു, സെബാസ്റ്റ്യൻ പനക്കൽ, ടോമി കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.