ഠമാർ പഠാർ  ചോദ്യോത്തരങ്ങളുമായി ലീപ് കേരള 

Friday 21 November 2025 12:14 AM IST

കോട്ടയം: തിരഞ്ഞെടുപ്പിന്റെ ആരവമുയർത്തി ഠമാർ പഠാർ റിപ്പോർട്ടർമാർക്കൊപ്പം ചോദ്യോത്തര വേള. മാദ്ധ്യമപ്രവർത്തർക്കും മാദ്ധ്യമ വിദ്യാർത്ഥികൾക്കുമായി ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മുതൽ കോട്ടയം പ്രസ് ക്ലബിലാണ് വേറിട്ട തിരഞ്ഞെടുപ്പു ബോധവത്കരണ പരിപാടി. തദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായുള്ള വോട്ടർ ബോധവത്ക്കരണ വിഭാഗമായ ലീപ് കോട്ടയമാണ് (ലോക്കൽ ബോഡി ഇലക്ഷൻ അവയർനെസ് പ്രോഗ്രാം കേരള) പരിപാടി സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും കേരളത്തിലെ തിരഞ്ഞെടുപ്പ് രംഗത്തുണ്ടായിട്ടുള്ള വ്യത്യസ്ത സംഭവങ്ങളും ചേർത്തുകൊണ്ടുള്ള ചോദ്യങ്ങളായിരിക്കും പരിപാടിയിലുള്ളത്.