ബാലചിത്ര രചനാ മത്സരം

Friday 21 November 2025 12:16 AM IST

അയർക്കുന്നം: വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ അഖില കേരള ബാലചിത്രരചനാ മത്സരം നാളെ അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ നടക്കും. പ്രകൃതിയോടൊപ്പം ജീവിക്കുക എന്നതാണ് വിഷയം. 15 വയസ് വരെ പ്രായമുള്ള (21/11 /2010ന് ശേഷം ജനിച്ച) കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. 5 വയസ് വരെയുള്ള കുട്ടികൾക്ക് കളറിംഗ് മത്സരമായിരിക്കും. കളറുകൾ മത്സരാർത്ഥികൾ കൊണ്ടുവരണം. ഓയിൽ, പെയിന്റ് അനുവദിക്കില്ല. വിജയികൾക്ക് സമ്മാനങ്ങളും മെഡലുകളും നൽകും. സംസ്ഥാനതലത്തിലെ വിജയികൾക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും നൽകും. ഫോൺ: 947042689, 9497008157.