തൃശൂരിൽ തീയേറ്റർ നടത്തിപ്പുകാരനെ ഗുണ്ടാസംഘം ആക്രമിച്ചു; ക്വട്ടേഷനെന്ന് പൊലീസ്

Friday 21 November 2025 6:54 AM IST

തൃശൂർ: തീയേറ്റർ നടത്തിപ്പുകാരനെ ഗുണ്ടാസംഘം ആക്രമിച്ചു. തൃശൂരിലെ രാഗം തീയേറ്റർ നടത്തിപ്പുകാരൻ സുനിലിനെയാണ് മൂന്നംഗ ഗുണ്ടാസംഘം കുത്തിപ്പരിക്കേൽപ്പിച്ചത്. വെളപ്പായയിലെ വീടിന് സമീപമായിരുന്നു സംഭവം. ക്വട്ടേഷൻ ആക്രമണമാണെന്ന് പൊലീസ് അറിയിച്ചു.

വീടിന്റെ ഗേറ്റ് തുറക്കാനായി ഡ്രൈവർ അനീഷ് കാറിൽ നിന്ന് ഇറങ്ങി. ഈ സമയം കാറിലുണ്ടായിരുന്ന സുനിലിനെ ഗുണ്ടകൾ ആക്രമിക്കുകയായിരുന്നു. കാലിനാണ് പരിക്കേറ്റത്. തടയാൻ ശ്രമിച്ച അനീഷിനും പരിക്കേറ്റു. അക്രമികൾ കാറിന്റെ ചില്ലും തകർത്തു. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.