"പുറത്തു വിടാൻ പാടില്ലാരുന്നു പക്ഷെ വേറെ നിവൃത്തി ഇല്ലാത്തോണ്ടാ"; കുറിപ്പുമായി കുഞ്ചാക്കോ ബോബന്റെ ഡ്യൂപ്പ്
'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ' എന്ന ചിത്രത്തിൽ കുഞ്ചോക്കോ ബോബന്റേതായി വന്നിട്ടുള്ള പല സീനുകളിലും താനാണ് അഭിനയിച്ചതെന്ന് വെളിപ്പെടുത്തി സുനിൽ രാജ് എടപ്പാൾ. കുഞ്ചാക്കോ ബോബന്റെ ഡ്യൂപ്പ് എന്ന നിലയിൽ ഏറെ ശ്രദ്ധനേടിയ വ്യക്തിയാണ് സുനിൽ.
'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ' എന്ന ചിത്രത്തിൽ കുറച്ച് ഭാഗം കുഞ്ചാക്കോ ബോബൻ ചെയ്‌തിരുന്നു. എന്നാൽ തിരക്കുമൂലം ബാക്കി ചെയ്യാനായില്ലെന്നും കുഞ്ചാക്കോ ബോബൻ തന്നെയാണ് തന്നെ സജസ്റ്റ് ചെയ്‌തതെന്നും സുനിൽ വ്യക്തമാക്കി.
"പുറത്തു വിടാൻ പാടില്ലാരുന്നു പക്ഷെ വേറെ നിവൃത്തി ഇല്ലാത്തോണ്ടാ. പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് നി അയാളെ അവതരിപ്പിച്ചു എന്ത് നേടി എന്ന്. ഒരു സിനിമയിൽ അദ്ദേഹത്തിന്റെ തിരക്കുമൂലം കുറച്ചു ഭാഗങ്ങൾ ചെയ്യാൻ സാധിച്ചു. അത് അദ്ദേഹം തന്നെയാണ് ആ സിനിമയിലേക്ക് എന്നെ സജസ്റ്റ് ചെയ്തത്"- സുനിൽ രാജ് ഫേസ്‌ബുക്കിൽ കുറിച്ചു. ചിത്രത്തിലെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.