തിരഞ്ഞെടുപ്പ് ബോധവത്കരണം

Saturday 22 November 2025 12:52 AM IST

കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ കോട്ടയം പ്രസ് ക്ലബിൽ നടന്ന തെരഞ്ഞെടുപ്പു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, സ്വീപ്പ് നോഡൽ ഓഫീസർ പി.എ.അമാനത്ത്, ലീപ് ജില്ലാ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ഷറഫ് പി. ഹംസ, തിരഞ്ഞെടുപ്പ് ജില്ലാതല പരിശീലകൻ സുനിൽകുമാർ, തിരഞ്ഞെടുപ്പ് ലിറ്ററസി ക്ലബ് ജില്ലാ മാസ്റ്റർ ട്രെയിനർ കെ.സത്യൻ, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ ജോസ്, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യൻ എന്നിവർ ചോദ്യോത്തര വേളയ്ക്ക് നേതൃത്വം നൽകി.