കുടുംബസംഗമവും വാർഷികവും

Saturday 22 November 2025 12:55 AM IST

തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 133-ാം നമ്പർ വടയാർ കിഴക്കേക്കര ശാഖയിലെ വയൽവാരം കുടുംബ സംഗമവും വാർഷികവും യൂണിയൻ സെക്രട്ടറി എസ്. ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എം.സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. ശാഖാ സെക്രട്ടറി എൻ. ആർ. മനോജ് സംഘടനാ സന്ദേശം നൽകി. ശാഖാ വൈസ് പ്രസിഡന്റ് അഡ്വ.കെ ആർ. പ്രവീൺ, യൂണിയൻ കമ്മി​റ്റി അംഗം കെ. ആർ. ചക്രപാണി, ഷീബ അജയൻ എന്നിവർ പ്രസംഗിച്ചു. പൊന്നമ്മ ഗോപിനാഥൻ സ്വാഗതവും, നിഷ അനിൽകുമാർ എടാട്ട് നന്ദിയും പറഞ്ഞു.