മാർത്തോമ്മ സഭ വികസന സംഘം
Saturday 22 November 2025 12:55 AM IST
കോട്ടയം: വികസനത്തിന്റെ അളവുകോൽ സാമ്പത്തികം മാത്രമല്ല സാമൂഹിക വികസനം കൂടിയാണെന്ന് മാർത്തോമ്മ സഭാ കോട്ടയം കൊച്ചി ഭദ്രാസന അദ്ധ്യക്ഷൻ തോമസ് മാർ തീമെഥെയോസ് എപ്പിസ്‌കോപ്പാ പറഞ്ഞു. മാർത്തോമ്മ സഭ വികസന സംഘം കോട്ടയം, കൊച്ചി ഭദ്രാസന തല പ്രവർത്തക സംഗമം മാങ്ങാനം മോചന ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭദ്രാസന വികസന സംഘം വൈസ് പ്രസിഡന്റ് ഫാ.സജീവ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ഫാ.ഡോ.സാംസൺ എം ജേക്കബ്, ഫാ.അലക്‌സ് ഏബ്രഹാം, കുരുവിള മാത്യൂസ്, കോരാ കുര്യൻ, ജോസി കുര്യൻ, എം.എസ് റോയി, രാജു ഏബ്രഹാം വെണ്ണിക്കുളം, പി.കെ തോമസ് എന്നിവർ പ്രസംഗിച്ചു.