അസംപ്ഷനിൽ ശാസ്ത്ര ശില്പശാല

Saturday 22 November 2025 12:12 AM IST

ചങ്ങനാശേരി : ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ശാസ്ത്ര തത്വങ്ങളും പ്രായോഗിക പരീക്ഷണങ്ങളും പരിചയപ്പെടുത്തി അസംപ്ഷൻ കോളേജിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. മാനേജർ ഫാ.ആന്റണി ഏത്തക്കാട് ഉദ്ഘാടനം ചെയ്തു. കോളേജിൽ ഒരുക്കുന്ന വിവിധ ശാസ്ത്രീയ പഠന അവസരങ്ങൾ ശാസ്ത്രവളർച്ചയ്ക്ക് സഹായകമാണെന്ന് പ്രിൻസിപ്പൽ ഡോ.റാണി മരിയ തോമസ് വിശദീകരിച്ചു. എൻ.സി.ഇ.ആർ.ടി പാഠ്യപദ്ധതിയെ ആസ്പദമാക്കി അദ്ധ്യാപകരുടെയും ബിരുദ വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ വർക്കിംഗ്, സ്റ്റിൽ മോഡലുകളും ഒരുക്കിയിരുന്നു. ജിസ്സി മാത്യു, മഞ്ജുലിൻ ജേക്കബ്, ഡോ.സീനാ സെബാസ്റ്റ്യൻ, ഡോ.ആൻ മേരി ഫിലിപ്പ് എന്നിവർ നേതൃത്വം നല്കി.