ഇരുളനൃത്തത്തിൽ സെന്റ് ജോസഫ്

Friday 21 November 2025 6:16 PM IST

കണ്ണൂർ: ആതാചക്ക ആ താചക്ക ആതാ ചക്ക അതാചക്ക അതകചക്ക ആഹാ എഹേ... ഓഹോ ആ ആതാചക്ക ആ അപ്പടി പ്പോടെ ...

ഇപ്പടിപ്പോടെ ആ താചക്ക ഇരുള നൃത്തത്തിന്റെ തനത് താളത്തിൽ ചുവടു വച്ചപ്പോൾ എച്ച്.എസ് .എസ് വിഭാഗം ഒന്നാം സ്ഥാനം നേടി തലശ്ശേരി സെന്റ് ജോസഫ് എച്ച്.എസ്.എസ്. പാലക്കാട് അട്ടപ്പാടി പ്രദേശത്തെ ഇരുള സമൂഹം അവതരിപ്പിക്കുന്ന ഇരുള നൃത്തം പാലക്കാട് അട്ടപ്പാടിയിലെ പഴനിസ്വാമിയാണ് പരിശീലിപ്പിച്ചത്. രണ്ടുമാസമെടുത്താണ് പന്ത്രണ്ടംഗ ടീം പരിശീലനം പൂർത്തിയാക്കിയത്. ഏഴ് ടീമുകളാണ് കലോത്സവത്തിൽ മത്സരിച്ചത്. നൃത്തത്തിനും സംഗീതത്തിനും തുല്യ പ്രാധാന്യമുള്ള ഒരു കലാരൂപമാണിത്. തുകൽ, മുള മരം മുതലായവ ഉപയോഗിച്ച് നിർമ്മിച്ച ഉപകരണങ്ങളുടെ താളത്തിനൊപ്പമാണ് കലാകാരന്മാർ നൃത്തം ചെയ്യുന്നത്. പശ്ചാത്തല സംഗീതത്തിലെ പ്രധാന ഉപകരണം 'കോഗൽ' (ഒരുതരം കുഴൽ) ആണ്. പഴയ ഭക്തി പ്രമേയങ്ങളിൽ നിന്നാണ് ഗാനങ്ങൾ ഉരുത്തിരിഞ്ഞത്. ഓരോ പ്രകടനവും ഏകദേശം ഒന്നര മണിക്കൂർ നീണ്ടുനിൽക്കും. തമിഴ്, കന്നഡ, മലയാളം എന്നിവയുടെ മിശ്രിതമാണ് ഭാഷ. അട്ടപ്പാടി ആദിവാസികളുടെ ദേവനായ മല്ലീശ്വരനെ ഉണർത്താനാണ് ഈ നൃത്തം.