ശ്രീയുക്ത നിഷാന്ത് മികച്ച നടി

Friday 21 November 2025 6:17 PM IST

കണ്ണൂർ: ഓട്ടോച്ചിയുടെ വേഷ പകർച്ചയിൽ ശ്രീയുക്ത നിഷാന്ത് നേടിയത് മികച്ച നടിക്കുള്ള രണ്ട് സമ്മാനങ്ങൾ.മട്ടന്നൂർ ഉപജില്ല കലോത്സവത്തിലേയും കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിലേയും നാടകമത്സരത്തിലും മികച്ച നടിയായത് വേങ്ങാട് ഇ. കെ.നായനാർ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർത്ഥിയാണ്. നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് കെ.കെ.ഷഹർബിൻ ആണ്. കുഴിക്കലിലെ വി.എം.നിഷാന്തിന്റെയും അമ്പിളിയുടെയും മകളാണ് ശ്രീയുക്ത നിഷാന്ത്. മോണോ ആക്ട് മത്സരത്തിലും ഉപജില്ലയിൽ ഒന്നാംസ്ഥാനം നേടിയിരുന്നു.