അനുശോചന യോഗം
Saturday 22 November 2025 12:08 AM IST
ആലപ്പുഴ : പോള - ചാത്തനാട് ശ്രീ ഗുരുദേവദർശ പ്രചാരണ സംഘത്തിന്റെ ദീർഘകാലം സെക്രട്ടറിയായി സേവനമനുഷ്ഠിച്ച എസ്. അജിത്തിന്റെ നിര്യാണത്തിൽ സാംസ്‌കാരിക പ്രവർത്തകരുടെ അനുശോചന യോഗം വൈസ് പ്രസിഡന്റ് റെജികുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ട്രഷറർ സാബു. പി, ഡി. ദിനേശ്, പി രാജേന്ദ്രൻ, സോണി. വി. ഡി ., കെ. പി. പ്രദീപ്കുമാർ, പി. പ്രസന്നൻ, സജി, രഘുനാഥ്, സജി എന്നിവർ അനുശോചിച്ചു.