പത്രികാസമർപ്പണം പൂർത്തിയായി, സൂക്ഷ്മപരിശോധന ഇന്ന്
Saturday 22 November 2025 12:10 AM IST
കോട്ടയം: ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായി. സൂക്ഷ്മപരിശോധന ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നു വരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാം. സ്ഥാനാർത്ഥികൾക്ക് ചിഹ്നം ലഭിക്കാൻ രാഷ്ട്രീയ പാർട്ടിയുടെ ശുപാർശക്കത്ത് 24 ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ നൽകാം. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള സമയപരിധിക്ക് ശേഷമാണ് ചിഹ്നം അനുവദിക്കുക.