അനുസ്മരണ സമ്മേളനവും സാന്ത്വനം കുടുംബസഹായ വിതരണവും

Saturday 22 November 2025 2:55 AM IST

മാന്നാർ : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) ചെങ്ങന്നൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാർ യൂണിറ്റ് അംഗങ്ങളായിരുന്ന നിര്യാതരായ സാജു ഭാസ്ക്കർ, ജോർജ് ഫിലിപ്പ് (ദാസ് അച്ചായൻ) എന്നിവരെ അനുസ്മരിച്ചു. മേഖല പ്രസിഡന്റ് മുരളീധരൻ കോട്ട അദ്ധ്യക്ഷനായ അനുസ്മ‌രണ യോഗത്തിൽ എ.കെ.പി.എ സംസ്ഥാന പ്രസിഡന്റ് എ.സി ജോൺസൺ സാന്ത്വനം പദ്ധതി വിശദീകരണവും കുടുംബസഹായ വിതരണവും നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.ജി മുരളി അനുസ്മ‌രണ പ്രഭാഷണം നടത്തി. എ.കെ.പി.എ സംസ്ഥാന ക്ഷേമപദ്ധതി ചെയർമാൻ ബി.ആർ സുദർശനൻ മരണാനന്തര സഹായ വിതരണം നിർവഹിച്ചു. എ.കെ.പി.എ മേഖല സെക്രട്ടറി ജയൻ ലുക്‌മി, മാദ്ധ്യമ പ്രവർത്തകൻ ടി.കെ.രാജഗോപാൽ, മാന്നാർ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അനിൽ എസ്.അമ്പിളി, മർച്ചന്റ് വെൽഫയർ സൊസൈറ്റി പ്രസിഡന്റ് റഷീദ് പടിപ്പുരയ്ക്കൽ, ചലച്ചിത്ര സംവിധായകൻ എം.ബി.പദ്‌മകുമാർ, മാന്നാർ മീഡിയ സെന്റർ പ്രസിഡന്റ് ഇക്ബാൽ അർച്ചന, സെക്രട്ടറി അൻഷാദ് മാന്നാർ, എ.കെ.പി.എ സംസ്ഥാന കമ്മിറ്റിയംഗം ബി.രവീന്ദ്രൻ, ജില്ലാ പ്രസിഡന്റ് എസ്.മോഹനൻ പിളള, ജില്ലാ സെക്രട്ടറി അനിൽ ഫോക്കസ്, ജില്ലാ സാന്ത്വനം കോഡിനേറ്റർ ബൈജു ശലഭം, പമ്പ സ്വാശ്രയസംഘം പ്രസിഡന്റ് ജിതേഷ് ചെന്നിത്തല, തപസ്യ സ്വാശ്രയസംഘം പ്രസിഡന്റ് നിഷാന്ത് സോമൻ, എ.കെ.പി.എ മാന്നാർ യൂണിറ്റ് പ്രസിഡന്റ് സതീഷ് കുമാർ എന്നിവർ സംസാരിച്ചു.