വീട്ടിൽ നിന്ന് 1.50 ലക്ഷം രൂപ കവർന്നു

Saturday 22 November 2025 1:20 AM IST

നാഗർകോവിൽ: നാഗർകോവിലിൽ വീടിന്റെ വാതിൽ തകർത്ത് 1.50 ലക്ഷം രൂപയും മൊബൈൽ ഫോണും കവർന്നു. സേലം ഓമല്ലൂർ സ്വദേശി റീത്തമാളിന്റെ (56) വീട്ടിലാണ് കവർച്ച നടന്നത്.രാമൻപുത്തൂറിലുള്ള സർക്കാർ സ്കൂളിൽ ഹെഡ്മാസ്റ്ററായ റീത്തമാൾ,സ്കൂൾ ക്യാമ്പസിലുള്ള വീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി അടുത്തുള്ള പള്ളിയിൽ കുർബാനയ്ക്ക് പോയിട്ട് തിരികെ വന്നപ്പോഴാണ് മോഷണ വിവരമറിയുന്നത്. വീടിന്റെ വാതിൽ തകർത്ത നിലയിലായിരുന്നു.അലമാരയിലുണ്ടായിരുന്ന 1.50 ലക്ഷം രൂപയും, മൊബൈൽ ഫോണും കവർന്നു. നേശമണി നഗർ പൊലീസ് കേസെടുത്തു.