അക്ഷരശില്പമായി അർത്തുങ്കലിലെ എൻ.സി.സി കേഡറ്റുകൾ

Saturday 22 November 2025 12:21 AM IST

ചേർത്തല:എൻ.സി.സി ദിനത്തോട് അനുബന്ധിച്ച് അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസിസി ഹയർ സെക്കൻഡറി സ്‌ക്കൂളിലെ നൂറോളം കേഡറ്റുകൾ എൻ.സി.സി അക്ഷര മാതൃകയിൽ ഗ്രൗണ്ടിൽ അണിനിരന്നത് ഏറെ ശ്രദ്ധേയമായി. ആലപ്പുഴ 11 കേരള ബെറ്റാലിയൻ എൻ.സി.സി യൂണിറ്റിന്റെ കീഴിൽ ചിട്ടയായ മികച്ച പ്രവർത്തനങ്ങളാണ് അർത്തുങ്കലെ കേഡറ്റുകൾ നടത്തിവരുന്നത്. ഡ്രിൽ, പരേഡ്,ആയുധ പരിശീലനം,സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനങ്ങൾ,വ്യക്തിത്വ പരിശീലനം,യോഗ,സമുദ്രതീര ശുചിത്വം,വിവിധ ബോധവൽക്കരണ പദ്ധതികൾ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു വരുന്നു.ഹെഡ്മാസ്റ്റർ പി.എ.ജാക്സൺ അക്ഷര ശിൽപ്പം ഉദ്ഘാടനം ചെയ്തു.എൻ.സി.സി ഓഫീസർ അലോഷ്യസ് ജോസഫ്,മെരിറ്റ ആന്റണി,കെ.ഡബ്ളിയു.സെബാസ്റ്റ്യൻ,ആസ്ത മരിയ,പ്രീമ മരിയ,നിർമ്മൽ, അജ്മൽ,എലൈസ കരോളിൽ,സേവ്യർ എന്നിവർ നേതൃത്വം നൽകി.