കഥകളിയിലും മോഹിനിയാട്ടത്തിലും മയൂഖ ഷാജി
Friday 21 November 2025 8:30 PM IST
കണ്ണൂർ: ആസ്വാദകരെ പിടിച്ചിരുത്തിയ പ്രകടനവുമായി കഥകളിയിലും മോഹിനിയാട്ടത്തിലും ഒന്നാം സ്ഥാനം നേടി മമ്പറം ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി മയൂഖ ഷാജി. കഴിഞ്ഞ തവണ സംസ്ഥാനകലോത്സവത്തിൽ കഥകളിയിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ഈ പെൺകുട്ടി മോഹിനിയാട്ടത്തിൽ ആദ്യമായാണ് സംസ്ഥാനതലത്തിലേക്ക് അർഹത നേടുന്നത്. കലാമണ്ഡലം മഹേന്ദ്രന്റെ കീഴിൽ കൂത്തുപറമ്പ് കലാ നിലയത്തിൽ രണ്ട് വർഷമായി കഥകളി പരിശീലിക്കുന്നുണ്ട്.പ്രവാസിയായിരുന്ന ഷാജിയുടെയും സന്ധ്യയുടെയും മകളാണ്.എട്ടാം ക്ലാസ് വരെ സൗദി അറേബ്യയിലായിരുന്നു പഠനം. പ്രവാസികളുടെ കലാപരിപാടികളിലെ നിറ സാന്നിധ്യമാണ് മയൂഖ. ഭരതനാട്യത്തിലും മികവ് തെളിയിച്ച മയൂഖ മികച്ച ഗായിക കൂടിയാണ്.