ബൈക്ക് മോഷണം: പ്രതി അറസ്‌റ്റിൽ
Saturday 22 November 2025 2:11 AM IST
ആറ്റിങ്ങൽ: വാളക്കാട് കോളേജ് പരിസരത്ത് നിന്ന് ബൈക്ക് കവർന്ന സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ.വാമനപുരം ആനാകുടി പൂപ്പുറം വി.വി ഭവനിൽ താമസിക്കുന്ന ബാഹുലേയനെയാണ് (75) ആറ്റിങ്ങൽ പൊലീസ് അറസ്‌റ്റ് ചെയ്തത്. മറ്റൊരു കേസിൽ കോന്നി പൊലീസ് പിടികൂടിയ ബാഹുലേയനെ ആറ്റിങ്ങൽ പൊലീസ് കസ്‌റ്റഡിയിൽ വാങ്ങി അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ മാസം 23നായിരുന്നു സംഭവം.കോളജ് ക്യാമ്പസിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് രണ്ടംഗ സംഘം കവരുകയായിരുന്നു.സംഭവത്തിൽ പ്രതിയായ ഇട്ടിവ വട്ടപ്പാട് മണക്കോട് മരുതിവിള പുത്തൻവീട്ടിൽ ബാബുവിനെ (58) നേരത്തെ അറസ‌്റ്റ് ചെയ്തിരുന്നു.ബാഹുലേയനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.