അച്ഛന്റെ സംവിധാനത്തിൽ മകൻ മികച്ച നടൻ

Friday 21 November 2025 9:29 PM IST

കണ്ണൂർ :അച്ഛന്റെ സംവിധാനത്തിൽ റോഹിങ്ക്യൻ അഭയാർത്ഥിയായി പകർന്നാടിയ മകൻ മികച്ച നടൻ. ചൊക്ലി രാമവിലാസം ഹയർസെക്കന്ററി സ്കൂളിലെ ഭഗത് കൃഷ്ണയാണ് ‘ലേ പോയ്’ നാടകത്തിലെ ബാലൻ ചൗവിന്റെ വികാരവിചാരങ്ങൾ അരങ്ങിലെത്തിച്ച് ഹൈസ്കൂൾ വിഭാഗത്തിൽ മികച്ച നടനായത്. പിതാവും നാടകപ്രവർത്തകനുമായ സവ്യസാച്ചിയാണ് രചനയും സംവിധാനവും നിർവഹിച്ചത്. ‘ലേ പോയ്’ എന്നാൽ ബർമീസ് ഭാഷയിൽ ചുഴിയാണ്. പ്രാണരക്ഷാർത്ഥം ബോട്ടിൽ രക്ഷപ്പെടുന്ന റോഹിങ്ക്യൻ അഭയർത്ഥികളായ കുട്ടികൾ അനുഭവിക്കുന്ന വിശപ്പും വെയിലും പ്രതീക്ഷയുമൊക്കെ നാടകം സദസിന് മുന്നിലെത്തിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഭഗത് കൃഷ്ണ കഴിഞ്ഞ രണ്ടുവർഷം സബ് ജില്ല തലത്തിൽ മികച്ച നടനായിരുന്നു.