ജയമ്മക്കെതിരെ യു.ഡി.എഫില്ല
Saturday 22 November 2025 1:53 AM IST
ആലപ്പുഴ: നഗരസഭ ചെയർപേഴ്സൻ കെ.കെ.ജയമ്മ മത്സരിക്കുന്ന നെഹ്റുട്രോഫി വാർഡിൽ യു.ഡി.എഫ് നാമനിർദേശപത്രിക നൽകിയില്ല. ഘടകക്ഷിയായ ജെ.എസ്.എസിനാണ് (രാജൻ ബാബു) ഈ സീറ്റ് നൽകിയിരുന്നത്. വെള്ളിയാഴ്ച നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാനദിവസം ജെ.എസ്.എസ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന രാജു പാലമുറ്റം പത്രിക നൽകിയില്ല. ഇതോടെയാണ് യു.ഡി.എഫിന് സ്ഥാനാർത്ഥി ഇല്ലാതായത്. എൻ.ഡി.എ സ്ഥാനാർഥി ശ്രീകുമാർ, സ്വതന്ത്രസ്ഥാനാർഥി സുബീന്ദ്രൻ എന്നിവർ മത്സരരംഗത്തുണ്ട്. സ്വതന്ത്ര സ്ഥാനാർഥിയെ യു.ഡി.എഫ് പിന്തുണക്കുന്ന കാര്യം ആലോചനയിലാണ്.