സർഗജ്യോതി 2025 ജില്ലാ സർഗോത്സവം
Saturday 22 November 2025 2:01 AM IST
അമ്പലപ്പുഴ: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സർഗ ജ്യോതി 2025 എന്ന പേരിൽ ആലപ്പുഴ ജില്ലാ സർഗോത്സവം സംഘടിപ്പിച്ചു. കവിയും അദ്ധ്യാപകനും ഫൊക്കാന അവാർഡ് ജേതാവുമായ സുമേഷ് കൃഷ്ണൻ.എൻ.എസ് ഉദ്ഘാടനം ചെയ്തു. എം.സിയ അദ്ധ്യക്ഷയായി. പി.ഡി.ജോഷി ,മഞ്ജുഷ അലക്സ്, അനസ് എം അഷറഫ്, ആർ.രാധാകൃഷ്ണപൈ, കെ.എസ്.അജിത്കുമാർ, സത്താർ, സോണിയ ജോസഫ്, പുന്നപ്ര ജ്യോതികുമാർ തുടങ്ങിയവർ സംസാരിച്ചു. ഇന്ന് വൈകിട്ട് 3.30ന് സമാപന സമ്മേളനം ഉദ്ഘാടനവും, സമ്മാനദാനവും ജില്ലാ വിദ്യാഭ്യാസ ഓഫീസർ ജീവ.എം.സി നിർവഹിക്കും. എ.ഇ.ഒ എം.കെ. ശോഭന അദ്ധ്യക്ഷയാകും.