സൗഹൃദ ദിനാഘോഷം
Saturday 22 November 2025 2:13 AM IST
ആലപ്പുഴ: ലജനത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്കൂളിൽ സൗഹൃദ ദിനാഘോഷം സംഘടിപ്പിച്ചു. മാനേജർ എ. എം നസീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശിഹാബ് റഷീദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി. എ. അഷ്റഫ് കുഞ്ഞാശാൻ സ്വാഗതം പറഞ്ഞു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ഫാമിലി കൗൺസിലർ വിന്നി ജെ. മാത്യു ലൈഫ് സ്കിൽ ക്ലാസ് നയിച്ചു. ലജ്നത്തുൽ മുഹമ്മദിയ ജനറൽ സെക്രട്ടറി ഫൈസൽ ഷംസുദ്ധീൻ, ഹെഡ്മിസ്ട്രസ് ഇ. സീന, മുഹമ്മദ് സാബിർ സാഹിബ്, മുഹമ്മദ് ഹഫീസ് വി.എ, ബിജു എം.എച്ച്, എ. കെ. ഷൂബി എന്നിവർ സംസാരിച്ചു. സൗഹൃദ കോർഡിനേറ്റർ സൂര്യ എസ് നന്ദി പറഞ്ഞു.