മലയാള കാവ്യസാഹിതി ജില്ലാ വാർഷികം

Saturday 22 November 2025 1:14 AM IST

ആലപ്പുഴ : മലയാള കാവ്യസാഹിതി ജില്ലാ വാർഷികം നാളെ രാവിലെ 10 മണിക്ക് പറവൂർ പബ്ലിക് ലൈബ്രറി ഹാളിൽ സംസ്ഥാന പ്രസിഡന്റ് കാവാലം അനിൽ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി അഡ്വ. ഹരിഹര കുമാർ സ്വാഗതം പറയും. ജില്ലാ പ്രസിഡന്റ് ലത രാജീവ് അദ്ധ്യക്ഷയാവും. മലയാള കാവ്യസാഹിതി ' സങ്കല്പം കർമ്മപഥത്തിൽ എന്ന വിഷയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുഷമ ശിവരാമൻ പ്രഭാഷണം നടത്തും . ജനുവരിയിൽ കോട്ടയത്തു നടക്കുന്ന സംസ്ഥാനസമ്മേളനത്തെക്കുറിച്ച് സംഘടനാ സെക്രട്ടറി ബിന്ദു ദിലീപ് രാജ് സംസാരിക്കും .അമ്പാടി ശശികുമാർ , വാവച്ചൻ അരൂർ എന്നിവരെ ആദരിക്കും.