മിൽമ ഡയറി സന്ദർശിക്കാം
Saturday 22 November 2025 1:15 AM IST
ആലപ്പുഴ: ദേശീയ ക്ഷീരദിനത്തിന്റെ ഭാഗമായുള്ള പ്രത്യേക പരിപാടികളുടെ ഭാഗമായി 24, 25 തീയതികളിൽ ആലപ്പുഴ പുന്നപ്രയിലെ മിൽമ സെൻട്രൽ പ്രൊഡക്ട്സ് ഡെയറി പൊതുജന സന്ദർശനത്തിന് തുറന്നു കൊടുക്കും. രാവിലെ 10 മുതൽ വൈകന്നേരം 4 വരെയാണ് സന്ദർശന സമയം.
പൊതുജനങ്ങൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, സ്‌കൂൾ,കോളേജ് വിദ്യാർത്ഥികൾ എന്നിവർക്ക് പങ്കെടുക്കാം. സന്ദർശകരുടെ സൗകര്യാർത്ഥം പ്രത്യേക സ്റ്റാൾ ഒരുക്കിയിട്ടുണ്ട്. വിവിധ മിൽമ ഉത്പന്നങ്ങൾ ഡിസ്‌കൗണ്ട് നിരക്കിൽ ഈ ദിവസങ്ങളിൽ ലഭ്യമാക്കും. ഇന്ത്യയിലെ ധവള വിപ്ലവത്തിന് അടിത്തറയിട്ട ഡോ. വർഗീസ് കുര്യന്റെ ജന്മദിനമായ നവംബർ 26ആണ് ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത്