മർദ്ദനത്തിൽ പ്രതിഷേധം

Saturday 22 November 2025 2:15 AM IST

അമ്പലപ്പുഴ: . അമ്പലപ്പുഴ ടൗൺ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മുജീബ് റഹ്മാന് നേരെയുണ്ടായ ആക്രമണത്തിൽ അസോസിയേഷൻ പ്രതിഷേധിച്ചു. റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ.ഭദ്രൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. മോഹനൻ പിള്ള അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം മനോജ് കുമാർ, കൊട്ടാരം ഉണ്ണികൃഷ്ണൻ, അഡ്വ.രാജേഷ്, അനിൽകുമാർ, പ്രമോദ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകാനും യോഗം തീരുമാനിച്ചു.