ലഹരിവിരുദ്ധ ക്യാമ്പെയിൻ
Saturday 22 November 2025 3:21 AM IST
തിരുവനന്തപുരം: ട്രിവാൻഡ്രം റീജൻസി ലയൺസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ക്യാമ്പെയിൻ സംഘടിപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഡോ.ബി.രാജേന്ദ്രൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് സെക്രട്ടറി ടി.ബിജുകുമാർ ഉദ്ഘാടനം നിർവഹിച്ചു. ട്രിവാൻഡ്രം റീജൻസി ലയൺസ് ക്ലബ് പ്രസിഡന്റ് ആർ.ഉണ്ണികൃഷ്ണൻ നായർ,സെക്രട്ടറി വി.കെ പ്രദീപ്,ട്രഷറർ വി.അജികുമാർ,സജി ദേവരാജൻ,ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.