വനിത ജിംനേഷ്യം

Saturday 22 November 2025 3:22 AM IST

ആര്യനാട്: ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചിറ്റുവീട് വാർഡിലെ ദേവി നഗറിൽ നിർമ്മിച്ച വനിത ജിംനേഷ്യം "ബീ സ്ട്രോംഗ്' ന്റെ ഉദ്ഘാടനം അഡ്വ.ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത അദ്ധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജീന കാസിം,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഒസൻ കുഞ്ഞ്,ഒ.എസ്.ലത,ജില്ലാപഞ്ചായത്ത് മെമ്പർ എ.മിനി,മെമ്പർമാരായ അരുവിയോട് സുരേന്ദ്രൻ,അഖിൽ,മഞ്ജു,ശാലിനി,സിന്ധു,അസിസ്റ്റന്റ് സെക്രട്ടറി സനൽകുമാർ എന്നിവർ പങ്കെടുത്തു. പ്രത്യേകം പരിശീലകയെ നിയമിച്ചിട്ടുണ്ട്.