ലഹരി വിരുദ്ധ ക്ളാസ്

Saturday 22 November 2025 3:22 AM IST

വെള്ളറട: വെള്ളറട വേലായുധപ്പണിക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ വിമുക്തി ക്ളബും എക്സൈസ് ഡിപ്പാർട്ട്മെന്റും സംയുക്തമായി ലഹരി വിരുദ്ധ ക്ളാസ് സംഘടിപ്പിച്ചു.അമരവിള എക്സൈസ് റേഞ്ച് ഓഫീസർ ആദർശ്.ജി.എൽ ക്ളാസെടുത്തു.വിമുക്തി സന്ദേശ കബഡി മത്സരത്തിനുള്ള ജഴ്സിയും ഷൂസും വിതരണം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ അർപണ.കെ.ശിവൻ അദ്ധ്യക്ഷത വഹിച്ചു.എച്ച്.എം കെ.നന്ദിനി, പി.ടി.എ പ്രസിഡന്റ് ഹർഷാദ്,സ്റ്റാഫ് സെക്രട്ടറിമാരായ ഡി.ആർ.രാജേഷ്,പി.ആർ.സുജാത,വിമുക്തി ക്ളബ് കൺവീനർ മുഹമ്മദ് റാഫി,അദ്ധ്യാപകരായ വി.എസ്.ആശ,സുനില.കെ.എസ്,അഞ്ചു.എസ്.നായർ,ലാബ് അസിസ്റ്റന്റ് അരുൺ.പി,പ്രണവ്.എസ്.എസ് തുടങ്ങിയവർ പങ്കെടുത്തു.