ഏകദിന ശില്പശാല
Saturday 22 November 2025 5:25 AM IST
തിരുവനന്തപുരം: ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ഓട്ടോമൊബൈൽ വ്യവസായ മേഖലയിലെ തൊഴിലാളികൾക്കും മാനേജ്മെന്റിനുമായി നടത്തിയ ആരോഗ്യ സുരക്ഷിതത്വ ഏകദിന ശില്പശാല ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് കൊല്ലം ജോയിന്റ് ഡയറക്ടർ അനിൽ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ മേധാവി പ്രിജി.എസ്.ദാസ് അദ്ധ്യക്ഷത വഹിച്ചു.നെയ്യാറ്റിൻകര അഡിഷണൽ ഇൻസ്ട്രക്ടർ ഒഫ് ഫാക്ടറീസ് സി.ശ്രീലത, തിരുവനന്തപുരം അഡിഷണൽ ഇൻസ്ട്രക്ടർ ഒഫ് ഫാക്ടറീസ് എസ്.ഷമ എന്നിവർ സംസാരിച്ചു. പി.എം.വിപിൻ, സുഹൈൽ അബ്ബാസ്, ഡോ.അരുൺ എന്നിവർ ക്ലാസുകൾ നയിച്ചു.