ലെക്കോൾ ചെമ്പക സിൽവർ റോക്സിന്റെ വാർഷിക പരിപാടി
Saturday 22 November 2025 3:25 AM IST
തിരുവനന്തപുരം: ലെക്കോൾ ചെമ്പക സിൽവർ റോക്സിന്റെ സെലിസ്റ്റിയ 2കെ 25 'ദി യൂണിവേഴ്സ് അൺ ഫോൾഡിംഗ്' എന്ന വാർഷിക പരിപാടി ടാഗോർ തിയേറ്ററിൽ ചെയർമാൻ വി.എൻ.പി.രാജിന്റെ നേതൃത്വത്തിൽ നടന്നു. സെക്രട്ടറി ശശികല രാജ്,ഡയറക്ടർ ഷീജ നെല്ലായി,സ്‌കൂൾ പ്രിൻസിപ്പൽ പ്രമോദ് പിള്ള,വൈസ് പ്രിൻസിപ്പൽ ആനി ചെറിയാൻ,ജൂനിയർ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ഐവി ജോൺ എന്നിവർ ഭദ്റദീപം കൊളുത്തി. 'നെബുല' നക്ഷത്രങ്ങളുടെ ജന്മസ്ഥലം എന്ന പ്രമേയത്തെ ആസ്പദമാക്കി കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.