മംമ്തയുടെ മൈ ഡിയർ സിസ്റ്റർ ഫസ്റ്റ് ലുക്ക്
അരുൾ നിധി – മംമ്ത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രമാക്കി പ്രഭു ജയറാം രചനയും സംവിധാനവും നിർവഹിക്കുന്ന മൈ ഡിയർ സിസ്റ്റർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി . നീതി തുലാസിനെ പ്രതീകാത്മകമായി അവതരിപ്പിച്ച് ഇരുവരും ഇരിക്കുന്നതും അവരുടെ ഇടയിൽ നിലകൊള്ളുന്ന ആശയവ്യത്യാസങ്ങളും ബന്ധത്തിലെ ടെൻഷനുകളും വളരെ കലാ പരമായി പോസ്റ്ററിൽ ചിത്രീകരിക്കുന്നു. ജസ്റ്റിസ് ഹാസ് നോ ജൻണ്ടർ എന്ന ടാഗ്‌ലൈൻ ചിത്രത്തിന്റെ മുഖ്യ ആശയത്തെ ശക്തമായി സൂചിപ്പിക്കുന്നു. വിജയ് സേതുപതി ചിത്രം മഹാരാജായ്ക്കുശേഷം മംമ്ത മോഹൻദാസ് തമിഴിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ്. പാഷൻ സ്റ്റുഡിയോസും ഗോൾഡ്മൈൻഡ് മീഡിയയും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ മംമ്ത സങ്കീർണമായ വികാരങ്ങളുള്ള ശക്തയായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ഒരുമിച്ച് റിലീസ് ചെയ്യും.