റൺ ബേബി റൺ റീ റിലീസ് ഡിസം. 5ന്

Saturday 22 November 2025 6:04 AM IST

മോഹൻലാൽ നായകനായി ജോഷി സംവിധാനം ചെയ്ത റൺ ബേബി റൺ ഫോർ കെ റീമാസ്റ്റർ പതിപ്പ് ഡിസംബർ 5ന് തിയേറ്ററുകളിൽ. സ്ഫടികം, ദേവദൂതൻ, ഛോട്ടാ മുംബൈ, മണിച്ചിത്രത്താഴ്, രാവണപ്രഭു തുടങ്ങിയ റീ റിലീസുകൾക്കുശേഷം എത്തുന്ന മോഹൻലാൽ ചിത്രം ആണ് റൺ ബേബി റൺ. അമല പോൾ ആണ് റൺ ബേബി റണിൽ നായിക. 2012 ൽ റിലീസ് ചെയ്ത ചിത്രം തിയേറ്ററുകളിൽ നൂറുദിവസത്തിലധികം പ്രദർശിപ്പിച്ചു. സച്ചി സേതു കൂട്ടുകെട്ട് വേർപിരിഞ്ഞശേഷം സച്ചിയുടെ ആദ്യ സ്വതന്ത്ര തിരക്കഥയായിരുന്നു. ബിജു മേനോൻ ആണ് മറ്റൊരു പ്രധാന താരം. ഗ്യാലക്സി ഫിലിംസിന്റെ ബാനറിൽ മിലൻ ജലീൽ ആണ് നിർമ്മാണം.