ഗോകുൽ സുരേഷിന്റെ അമ്പലമുക്കിലെ വിശേഷങ്ങൾ ഡിസം. 5ന്
ഗോകുൽ സുരേഷ്, ലാൽ, ഗണപതി എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന അമ്പലമുക്കിലെ വിശേഷങ്ങൾ ഡിസംബർ 5 ന് തിയേറ്റിൽ. ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മേജർ രവി, സുധീർ കരമന, മുരളി ചന്ദ്, ഷാജു ശ്രീധർ, നോബി മാർക്കോസ്, ഷഹീൻ, ധർമ്മജൻ, മെറീന മൈക്കിൾ, ബിജുക്കുട്ടൻ, അനീഷ് ജി. മേനോൻ, വനിത കൃഷ്ണ ചന്ദ്രൻ, സൂര്യ, സുനിൽ സുഗത, സജിത മഠത്തിൽ, ഉല്ലാസ് പന്തളം തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ചന്ദ് ക്രിയേഷൻസിന്റെ ബാനറിൽ ജെ. ശരത്ചന്ദ്രന്‍ നായർ ആണ് നിർമ്മാണം. അബ്ദുള്‍ റഹിം ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിംഗും നിർവഹിക്കുന്നു. രഞ്ജിൻ രാജാണ് (അഡീഷണൽ ഗാനം: അരുൾ ദേവ്) എന്നിവരാണ് സംഗീതസംവിധാനം. കഥ- തിരക്കഥ: ഉമേഷ് കൃഷ്ണൻ, കോ പ്രൊഡ്യൂസർ: മുരളി ചന്ദ്, എക്സിക്യുട്ടിവ് പ്രൊഡ്യൂസർ: ഭരത് ചന്ദ്, മുഖ്യ സഹസംവിധാനം: മനീഷ് ഭാർഗവൻ, ഗാനരചന: പി.ബിനു, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ, കലാസംവിധാനം: നാഥൻ, മേക്കപ്പ്: പ്രദീപ് രംഗൻ, വിതരണം രാജ് സാഗർ ഫിലിംസ്. പി.ആർ.ഒ: പ്രതീഷ് ശേഖർ.